You are Here : Home / News Plus

പരസ്പരം പുറത്താക്കി സിഎംപി പിളര്‍ന്നു

Text Size  

Story Dated: Friday, January 10, 2014 11:38 hrs UTC

സിഎംപി പിളര്‍ന്നു. സി പി ജോണിന്റെയും അരവിന്ദാക്ഷന്റെയും വിഭാഗക്കാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു.
പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കെ ആര്‍ അരവിന്ദാക്ഷന്റെയും സി പി ജോണിന്റെയും നേതൃത്വത്തിലുളള വിഭാഗങ്ങള്‍ തൃശൂരിലും തിരുവനന്തപുരത്തുമാണ് പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
ഇന്ന് നടന്ന യോഗത്തിനു ശേഷം സി പി ജോണ്‍ അരവിന്ദാക്ഷനെയും മറ്റു അരവിന്ദാക്ഷന്‍ വിഭാഗത്തിലുള്ള നേതാക്കളെയും പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
അരവിന്ദാക്ഷന്‍ ഗ്രൂപ്പ് കഴിഞ്ഞദിവസം സിഎംപി പോളിറ്റ് ബ്യൂറൊ അംഗം സി എ അജീറിനെ പുറത്താക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.