You are Here : Home / News Plus

കേന്ദ്രം ജസ്റ്റീസ് ഗാംഗുലിയെ നീക്കാന്‍ അംഗീകാരം നല്‍കി

Text Size  

Story Dated: Friday, January 03, 2014 02:44 hrs EST

ലൈംഗിക ആരോപണത്തിനു വിധേയനായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ.കെ. ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുന്നതിനുള്ള ശിപാര്‍ശയ്ക്കു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കുറിപ്പാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഈ ശിപാര്‍ശ രാഷ്ട്രപതിക്കു കൈമാറും. രാഷ്ട്രപതി ഇക്കാര്യത്തില്‍ അടിയന്തര നടപടിക്കായി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു റഫറന്‍സ് നല്‍കും. കോടതിയുടെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി തന്നെയാകും ഉത്തരവ് പുറപ്പെടുവിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More