You are Here : Home / News Plus

സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് അടച്ചിടും

Text Size  

Story Dated: Thursday, January 02, 2014 10:21 hrs EST

പാചകവാതകത്തിന് കുത്തനെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹോട്ടലുകള്‍ അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന ഹോട്ടലുകളാണ് ഇന്ന് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ അടച്ചിടുന്നത്.
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില ഉടന്‍ പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍റെ  അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1798 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് 385 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണ ഹോട്ടലില്‍ ദിനംപ്രതി മൂന്ന് സിലിണ്ടറുകളെങ്കിലും ഉപയോഗിക്കുന്ന സ്ഥിതിക്ക് ഒരു ദിവസം 1200 രൂപയാണ് അധികചെലവ് വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More