You are Here : Home / News Plus

രാഹുല്‍ ഇടപെട്ടു: ആദര്‍ശ് അഴിമതി റിപ്പോര്‍ട്ട് അംഗീകരിച്ചു.

Text Size  

Story Dated: Thursday, January 02, 2014 08:02 hrs EST

ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ തള്ളിയതായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാല് മുന്‍മുഖ്യമന്ത്രിമാരെയും അനേകം ഉന്നത് ഉദ്യോഗസ്ഥരെയും കുറ്റക്കാരായി കണ്ടെത്തിയ റിപ്പോര്‍ട്ട് ആണ് ജസ്റ്റിസ് ജെ.എ. പാട്ടീല്‍ സമര്‍പ്പിച്ചത്. മുഖ്യമന്ത്രിമാരായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ്, അശോക് ചവാന്‍ തുടങ്ങിയവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ചവാനെതിരെയുള്ള ആരോപണങ്ങള്‍ സ്വീകരിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെ,​ മറ്റ് മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്‌മുഖ്,​ ശിവാജി റാവു പാട്ടീല്‍ നിലങ്കേക്കര്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
രാഹുല്‍ പരസ്യമായി കുറ്റപ്പെടുത്തിയ പശ്ചാത്തലത്തില്‍ ആണ് റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More