You are Here : Home / News Plus

സലിംരാജ് കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Thursday, January 02, 2014 07:59 hrs EST

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഭൂമിതട്ടിപ്പിന് പിന്നില്‍ വന്‍ശക്തികളാണുള്ളത്. ഉന്നതനേതാക്കളോ മന്ത്രിമാരോ ആരുമാകാമെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഉന്നതബന്ധമുള്ള രാഷ്ട്രീയക്കാരെ ചോദ്യംചെയ്യാന്‍ സി.ബി.ഐ തന്നെ വേണം. അധികാരം ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഭൂമിയിടപാടിലെ പണത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും കോടതി പറഞ്ഞു.ഭൂമിയിടപാടിന് ഉപയോഗിച്ച പണത്തിന്റെ സ്രോതസ്സ് കണ്ടെത്തണം. കേസ് അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്.ഉന്നതരുടെ പങ്കു പുറത്തുകൊണ്ടുവരാന്‍ പോലീസ് അന്വേഷണം മാത്രം പോര എന്നും കോടതി അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More