സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ എന്നുമുണ്ടാകുമെന്ന് പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ രമേശ് ചെന്നിത്തല. ജനങ്ങള്‍ യുഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നും രമേശ് ചെന്നിത്തല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പ് മാറ്റിയത് അപാകത കൊണ്ടല്ലെന്നും ഇപ്പോള്‍ പാര്‍ട്ടി പറഞ്ഞ തീരുമാനമാണ് താന്‍ കൈകൊണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ആഭ്യന്തര മന്ത്രിയായിരിക്കെ നല്ല പ്രകടനമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments