You are Here : Home / News Plus

ജനസമ്പര്‍ക്കം രാജഭരണത്തിനു തുല്യം: കോടിയേരി

Text Size  

Story Dated: Monday, December 23, 2013 09:44 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജാവിനെ വന്നു കാണുന്നവര്‍ക്ക് സമ്മാനം നല്‍കുന്നത് പോലെ മുഖ്യമന്ത്രിയെ കാണുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കോടിയേരി പറഞ്ഞു.പത്തു രൂപക്ക് കുപ്പിവെളളം വിതരണം ചെയ്ത ജയില്‍ ഡി.ജി.പിയെ തല്‍ സ്ഥാനത്തു നിന്നുമാറ്റിയത് മറ്റ് കുപ്പിവെള്ള കമ്പനികളെ സഹായിക്കാനാണ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ആദ്യ സംഭവമല്ല. ജയിലിലുളളവരുടെ പേരില്‍ പുറത്തുള്ളവര്‍ക്ക് ഫേയ്സ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.കോഴിക്കോട് കലക്ടറേറ്റിന് മുമ്പില്‍ സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.