You are Here : Home / News Plus

സ്വവര്‍ഗരതി: കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി

Text Size  

Story Dated: Friday, December 20, 2013 11:47 hrs EST

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഗന്‍വതിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. അതേസമയം ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ വിശാലമായ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. 2009ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി വിധിച്ചത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതി വിധിയാണ് ഉചിതമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More