You are Here : Home / News Plus

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്: വിചാരണ പൂര്‍ത്തിയായി, വിധി ജനുവരി 22ന്

Text Size  

Story Dated: Friday, December 20, 2013 04:11 hrs EST

 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്തിമവാദം കോഴിക്കോട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. ജനുവരി 22ന് അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. പി. കുമാരന്‍കുട്ടി എന്നിവരുടെ വാദവും പ്രതിഭാഗം അഭിഭാഷകരുടെ മറുപടിക്കും ശേഷമാണ് വിധി പ്രഖ്യാപനത്തിനായി കേസ് മാറ്റിയത്.

2012 ഡിസംബര്‍ 20ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച കേസില്‍ ഇതോടെ കൃത്യം ഒരു കൊല്ലത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായി. മൊത്തം 72 പേര്‍ക്കെതിരെ കുറ്റപത്രം വായിച്ചുകൊണ്ട് തുടങ്ങിയ കേസില്‍ ഇപ്പോള്‍ അന്തിമവിധി കാക്കുന്നത് 36 പ്രതികള്‍ മാത്രം. 76 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കിയ കേസില്‍ രണ്ട് പേര്‍ ഒളിവിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More