You are Here : Home / News Plus

ക്ളിഫ്ഹൗസ് ഉപരോധം: ഇടതുമുന്നണി യോഗം ഇന്ന്

Text Size  

Story Dated: Wednesday, December 18, 2013 11:47 hrs EST

ക്ളിഫ് ഹൗസ് ഉപരോധത്തിനിടെ വീട്ടമ്മ നല്‍കിയ ‘ഷോക്ക് ട്രീറ്റ്മെന്‍റി’ന്‍െറ പശ്ചാത്തലത്തില്‍ സോളാര്‍ സമരത്തിന്‍െറ ഗതി നിര്‍ണയിക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരും. സമരം ഈ നിലയില്‍ തുടരുന്ന കാര്യത്തില്‍ ഘടകകക്ഷികള്‍ക്കിടയിലുള്ള ഭിന്നതയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. ഉപരോധത്തിന്‍െറ രൂപത്തിലും സ്വഭാവത്തിലും മാറ്റം വേണമെന്ന് ആവശ്യപ്പെടാന്‍ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പത്ത് ദിവസം പിന്നിട്ട ഉപരോധത്തിന്‍െറ വേദി മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം സി.പി.എം അംഗീകരിക്കാനുള്ള സാധ്യത കുറവാണ്.
ഉപരോധത്തിന്‍െറ കാര്യത്തില്‍ എല്‍.ഡി.എഫിന്‍െറ പൊതു തീരുമാനം വരട്ടെയെന്ന ആര്‍.എസ്.പി അടക്കമുള്ള മറ്റ് കക്ഷികളുടെ നിലപാടും നിര്‍ണായകമാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More