You are Here : Home / News Plus

ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും.

Text Size  

Story Dated: Friday, December 06, 2013 07:55 hrs UTC

 

കേരള ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. പ്രമുഖ നടി ശബാന ആസ്മി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. മെക്സിക്കന്‍ അംബാസഡര്‍ ജെയ്മി ന്യൂവാള്‍ട്ട്, നടി മഞ്ജു വാര്യര്‍, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ്, എ.പി. അനില്‍കുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ ലോക പ്രസിദ്ധനായ സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോ സോറക്ക് ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കും.
ഇസ്രായേലി സംവിധായകന്‍ അമോസ് ഗിതായിയുടെ ‘അന-അറബ്യേ’യാണ് ഉദ്ഘാടന ചിത്രം. ഒറ്റ സ്വീക്വന്‍സില്‍ ചിത്രീകരിച്ച ഈ ചിത്രം 85 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഇസ്രായേലിലെ ജഫക്കും ബാറ്റ്യാമിനും ഇടയിലുള്ള ആര്‍ക്കും അധികം അറിഞ്ഞുകൂടാത്ത മേഖലയില്‍ സമാധാനത്തോടെ ജീവിക്കുന്ന ഒരുസംഘം അറബികളുടെയും ജൂതന്‍മാരുടെയും കഥയാണിത്.
64 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗമായി 211 ചിത്രങ്ങളാണ് ഈ വര്‍ഷം മേളയിലത്തെുന്നത്. ജനകീയ പങ്കാളിത്തത്താലും വിദേശ ചലച്ചിത്രകാരന്മാരുടെ പ്രിയപ്പെട്ട മേളയായും ഇതിനകം മാറിയ കേരളത്തിലെ ചലച്ചിത്രോത്സവത്തിന്‍െറ പ്രസക്തി ദേശീയ തലത്തില്‍ സജീവമായി എത്തിക്കാനുള്ള ശ്രമങ്ങളും ഈ വര്‍ഷത്തിന്‍െറ പ്രത്യേകതകളാണ്.
മത്സര വിഭാഗം, ലോകസിനിമാ വിഭാഗം, കണ്‍ട്രിഫോക്കസ് വിഭാഗം, സമകാലിക ഇന്ത്യന്‍, മലയാളം സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള എട്ട് ചിത്രങ്ങളാണ് മറ്റൊരു പ്രത്യേകത. ‘സ്ട്രീറ്റ് ഫിലിം മേക്കിങ് ഫ്രം ലാറ്റിന്‍ അമേരിക്ക’ എന്നാണിതിന് പേരിട്ടിരിക്കുന്നത്. കണ്‍ട്രിഫോക്കസ് വിഭാഗത്തില്‍ ആഫ്രിക്കന്‍ ജീവിതത്തിന്‍െറ ഇരുളും വെളിച്ചവും അടങ്ങിയ നൈജീരിയയില്‍ നിന്നുള്ള ഏഴ് ചിത്രങ്ങളാണുള്ളത്. സമകാലിക ഏഷ്യന്‍ സിനിമാ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും ഇന്ത്യന്‍ സിനിമ, മലയാളം സിനിമ, ടോപ്പ് ആങ്കിള്‍ ഇന്ത്യന്‍ സിനിമാ വിഭാഗം എന്നിവയില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.