You are Here : Home / News Plus

യുഎപിഎ ചുമത്തിയത്‌ പുനഃപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

Text Size  

Story Dated: Sunday, November 03, 2019 02:50 hrs EST

കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരുടെ മേൽ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാൻ ഡി.ജി.പിയുടെ നിർദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐ.ജിക്കും നിർദ്ദേശം നൽകി.ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് കേസിൽ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതാണെന്നും കേരള പോലീസ് വാർത്ത കുറിപ്പിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More