You are Here : Home / News Plus

ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഷാജു

Text Size  

Story Dated: Sunday, October 06, 2019 09:44 hrs EDT

കൂടത്തായി കൂട്ടക്കൊലക്കേസില്‍ റോയിയുടെ മകന്‍ റോമോ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഷാജു സ്‌കറിയ. ജനിച്ച കാലം മുതല്‍ താന്‍ നിര്‍വികാരനാണ്. കൂടുതല്‍ ഒന്നും പറയാനില്ല. സംശയമുണ്ടെങ്കില്‍ പൊലീസ് ചോദ്യം ചെയ്യട്ടെയെന്നും ഷാജു പ്രതികരിച്ചു.

രണ്ടാനച്ഛന്‍ എന്ന നിലയില്‍ ഷാജു തങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കിയിട്ടില്ലെന്ന് റോമോ പറഞ്ഞു. തങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടില്‍ വരും പോകും എന്ന നിലയിലായിരുന്നു.

ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തില്‍ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയിക്കുന്നുണ്ടെന്നും റോമോ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.