You are Here : Home / News Plus

ടോയ്‌ലറ്റെന്ന് കരുതി വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നാൽ ?

Text Size  

Story Dated: Sunday, June 09, 2019 07:37 hrs EDT

ടോയ്‌ലറ്റെന്ന് കരുതി വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യുവതി. പാക്കിസ്ഥാന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സിലെ യാത്രക്കാരിയായ യുവതിയാണ് അബദ്ധത്തില്‍ വിമാനത്തിന്റെ എക്‌സിറ്റ് ഡോര്‍ തുറന്നത്. ഇതോടെ പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി.

37 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ പാര്‍ക്ക് ചെയ്തിരിക്കുമ്ബോഴായിരുന്നു സംഭവം. യുവതി എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറന്നതോടെ എയര്‍ സ്യൂട്ട്
ബാഗ് തുറന്നു. പരിഭ്രാന്തരായ ജീവനക്കാര്‍ യാത്രക്കാരെ അടിയന്തരമായി പുറത്തേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ വിമാനം നീങ്ങിത്തുടങ്ങാത്തതിനാല്‍ അപകടമൊഴിവായെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More