You are Here : Home / News Plus

കലാഭവന്‍ മണിയുടെ മരണം: നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍

Text Size  

Story Dated: Saturday, February 09, 2019 07:58 hrs EST

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കും.  ജാഫര്‍ ഇടുക്കി, സാബുമോന്‍, സി എ അരുണ്‍, എം ജി വിപിന്‍, ജോബി സെബാസ്റ്റ്യന്‍, കെ സി മുരുകന്‍, അനില്‍കുമാര്‍ എന്നിവര്‍ വെള്ളിയാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായി പരിശോധനയ്ക്ക് സമ്മതമാണെന്ന് കോടതിയെ അറിയിച്ചു.

നേരത്തെ ഇവര്‍ സിബിഐ  മുമ്പാകെ സമ്മതപത്രം എഴുതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് അനുമതി തേടി സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി സമന്‍സ് അയച്ച് ഏഴുപേരെയും വിളിച്ചുവരുത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറഞ്ഞുകൊടുത്തശേഷം സമ്മതമാണോ എന്ന് കോടതി ഏഴുപേരോടും ആരായുകയായിരുന്നു. ഇവര്‍ സമ്മതം അറിയിച്ചതോടെ സിബിഐയുടെ അപേക്ഷ 12ന് വിധി പറയാന്‍ മാറ്റി.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More