You are Here : Home / News Plus

കെവിന്‍ കൊലക്കേസ് വിചാരണ നടപടികള്‍ ആരംഭിച്ചു

Text Size  

Story Dated: Saturday, February 02, 2019 09:05 hrs EST

കെവിന്‍കൊലക്കേസില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ കോടതിയില്‍ ആരംഭിച്ചു. ഫെബ്രുവരി ഏഴിന് കേസിന്റെ പ്രാഥമിക വാദം ആരംഭിക്കുന്നതിനും കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നതിനുമുള്ള നടപടികളാവും ആരംഭിക്കുക. കേസില്‍ ജാമ്യത്തില്‍ കഴിയുന്നവര്‍ അടക്കം പതിനാല് പ്രതികളും കോടതിയില്‍ ഹാജരായി വിചാരണയെ ആദ്യ ദിവസം മുതല്‍ തന്നെ നേരിടേണമെന്നും കോടതി നിര്‍ദേശിക്കുന്നു.

വിചാരണയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കേസ് കേട്ട കോടതി വിചാരണ നടപടികള്‍ ഏഴിന് ആരംഭിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുറ്റപത്രം പ്രതികളുടെ മേല്‍ ചുമത്തുന്നതിനുള്ള നടപടികളാണ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്നത്. ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി നാല് ജഡ്ജി കെ.ജി. സനില്‍കുമാറാണ് കേസ് കേള്‍ക്കുന്നത്. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയ്ക്ക് വേണ്ടി കേസില്‍ പുതിയ അഭിഭാഷകനാണ് കോടതിയില്‍ ഹാജരായത്. കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി പൊലീസ് പിടിച്ചെടുത്തത് തിരികെ വിട്ടു നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വാദം ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കോടതിയില്‍ സാധിച്ചിട്ടില്ല. വാദം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടാകൂ.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.