ജ്ഞാനപീഠ ജേതാവ് കൃഷ്ണ സോബ്തി അന്തരിച്ചു
Text Size
Story Dated: Friday, January 25, 2019 08:51 hrs EST
വിഖ്യാതഹിന്ദി സാഹിത്യകാരിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ കൃഷ്ണ സോബ്തി (93) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ഫെലോഷിപ്പും മടക്കിയ എഴുത്തുകാരിയാണ് തൊണ്ണൂറ്റിമൂന്നുകാരിയായ കൃഷ്ണ സോബ്തി. ജീവിതത്തിലെ വെല്ലുവിളികള്‍ സധൈര്യം നേരിടുന്ന കഥാപാത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയ്ക്കാണ് അറിയപ്പെടുന്നത്
Comments