You are Here : Home / News Plus

സഭാവസ്ത്രം ധരിക്കാതെ ഫോട്ടോയെടുത്തു; സിസ്റ്റര്‍ ലൂസിക്കെതിരേ വീണ്ടും കത്തോലിക്കാസഭ

Text Size  

Story Dated: Thursday, January 24, 2019 02:00 hrs EST

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നടപടിയുമായി വീണ്ടും കത്തോലിക്കാ സഭ. ഫെബ്രുവരി ആറിനകം നേരിട്ടെത്തി വിശദീകരണം നല്‍കണം അല്ലാത്തപക്ഷം നിയമപ്രകാരം നടപടി സ്വീകരിക്കും. രണ്ടാമത്തെ മുന്നറിയിപ്പ് കത്താണ് സിസ്റ്റര്‍ ലൂസിക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, വൈകിട്ട് മഠത്തില്‍ താമസിച്ചെത്തുന്നു, സഭാ വസ്ത്രം ധരിക്കാതെ ചിത്രമെടുത്തു, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് സിസ്റ്ററിനെതിരെയുള്ളത്. മദര്‍ സുപ്പീരിയറാണ് കത്ത് നല്‍കിയിരിക്കുന്നത്. ആലുവയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസിലെത്തി നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് കത്തില്‍ പറയുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും സഭയുടെ മുന്നറിയിപ്പ്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More