You are Here : Home / News Plus

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി 31ന് പരിഗണിക്കും

Text Size  

Story Dated: Wednesday, January 23, 2019 02:57 hrs EST

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ജനുവരി 31ന് സുപ്രീം കോടതി പരിഗണിക്കും. ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനത്തിനു ശേഷമേ ഈ ഹര്‍ജി പരിഗണിക്കാവൂയെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ കോടതിയെടുക്കുന്ന തീരുമാനം ഈ ഹര്‍ജിയിലെയും വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.