You are Here : Home / News Plus

ഭര്‍ത്താവിന് പിന്നാലെ സഹോദരനും വീട്ടില്‍ കയറ്റിയില്ല; കനകദുര്‍ഗയെ വണ്‍സ്റ്റോപ്പ് സെന്ററിലാക്കി

Text Size  

Story Dated: Tuesday, January 22, 2019 09:12 hrs EST

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ സഖി വണ്‍ സ്‌റ്റോപ്പിലേക്ക് മാറ്റി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ ഇവരെ പൊലീസ് താല്‍ക്കാലിക ആശ്വാസ കേന്ദ്രത്തില്‍ എത്തിച്ചത്.
കനകദുര്‍ഗയെ വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് ഇവരെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സുരക്ഷാസംഘം പെരിന്തല്‍മണ്ണയിലെത്തിയത്.
കനകദുര്‍ഗയുടെ ഭര്‍ത്താവുമായി പൊലീസ് സംസാരിച്ചെങ്കിലും ഭലമുണ്ടായില്ല. ഇതേ തുടര്‍ന്ന് 10. 30 ഓടെയാണ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഇവരെ മാറ്റിയത്. അരീക്കോട്ടുള്ള സഹോദരന്റെ വീട്ടിലും കനകദുര്‍ഗയെ പ്രവേശിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.ശബരിമല ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗയും ഭര്‍തൃമാതാവ് സുമതിയമ്മയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More