You are Here : Home / News Plus

കാണാതായ 12,453 പേരില്‍ 11,761 പേരെയും കണ്ടെത്തി കേരള പൊലീസ്

Text Size  

Story Dated: Tuesday, January 22, 2019 01:21 hrs EST

കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്ന് കാണാതായ 12,453 പേരില്‍ 11,761 പേരെയും കേരള പൊലീസ് കണ്ടെത്തി. കാണാതെയാകുന്നവരെ കണ്ടെത്താന്‍ ഉര്‍ജിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉന്നതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് എസ്പിമാരുടെ നേതൃത്വത്തില്‍ കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. കാണാതായ 12,453 പേരില്‍ 3,033 പുരുഷന്മാരും 7,530 സ്ത്രീകളും 1,890 പേര്‍ കുട്ടികളുമാണ്. ഇതില്‍ 2577 പുരുഷന്മാരെയും 7350 സ്‌ക്രീകളെയും 1834 കുട്ടികളെയും കണ്ടെത്തി.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More