You are Here : Home / News Plus

എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

Text Size  

Story Dated: Monday, January 21, 2019 09:46 hrs EST

കെ എസ് ആര്‍ ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി. മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിഭാഗം പേരും.
പ്രായപരിധി കഴിഞ്ഞുപോയതിനാല്‍ പലര്‍ക്കും മറ്റു ജോലികള്‍ക്കും അപേക്ഷിക്കാനാകുന്നില്ല. സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും മാനേജ്‌മെന്റും സര്‍ക്കാരും
കൈവിടുന്ന സാഹചര്യമായപ്പോഴാണ് അനിശ്ചിതകാല സമരത്തിനിറങ്ങിയത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ
പിന്‍വാതില്‍ നിയമനമാകുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു. സമരക്കാരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More