You are Here : Home / News Plus

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പോലീസ്

Text Size  

Story Dated: Monday, January 21, 2019 09:42 hrs EST

അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന് പോലീസ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു അന്വേഷണം. ഡ്രൈവര്‍ അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
ബാലഭാസ്‌കറിനെ ബോധപൂര്‍വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നെന്നായിരുന്നു അച്ഛന്റെ പരാതിയിലെ ആരോപണം. ഇതിന് കാരണം സാമ്പത്തിക ഇടപാടുകള്‍ ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കര്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു സാക്ഷികളുടെ മൊഴി. ഫോറന്‍സിക് ഡോക്ടര്‍മാരുടെ സംഘത്തെയും ഇതിനായി നിയോഗിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.