You are Here : Home / News Plus

2014 തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തി; വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍

Text Size  

Story Dated: Monday, January 21, 2019 09:16 hrs EST

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ രംഗത്ത്. ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ച് യുഎസ് ഹാക്കര്‍ സയിദ് ഷുജയുടെ വെളിപ്പെടുത്തലുണ്ടായത്. .

2014 ലെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന വി എസ് സമ്പത്തിനും ഇക്കാര്യമറിയാം. യു പി, മഹാരാഷ്ട്ര്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടന്നിട്ടുണ്ട്. പല നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇത് നടന്നിട്ടുണ്ട്. പല രാഷ്ട്രീയ പാര്‍ടികളും ഇതിനായി സമീപിച്ചിട്ടുണ്ട്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെക്കും ഇക്കാര്യം അറിയാമായിരുന്നു. ഇത് വെളിപ്പെടുത്താനിരിക്കെയാണ് അദ്ദേഹം മരിച്ചെതെന്നും ഹാക്കര്‍ പറഞ്ഞു. ഇതിനായി എസ് പി, ബി എസ് പി പാര്‍ട്ടികള്‍ പലവട്ടം തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കര്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More