You are Here : Home / News Plus

പുത്തരിക്കണ്ടത്ത് കണ്ടത് സവര്‍ണ്ണ ഐക്യം; അയ്യപ്പസംഗമത്തിനെതിരെ വെള്ളാപ്പള്ളി

Text Size  

Story Dated: Monday, January 21, 2019 01:51 hrs EST

ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തിരുവനന്തപുരത്ത് ശബരിമല കർമസമിതിയുടെ അയ്യപ്പ സംഗമം ഒരു കൂട്ടം സവർണരുടെ മാത്രം സംഗമമായി മാറി. മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാതിരുന്നത് നന്നായെന്നു തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More