You are Here : Home / News Plus

എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Text Size  

Story Dated: Sunday, January 20, 2019 04:24 hrs EST

ശബരിമല യുവതീപ്രവേശന വിഷയം മുന്നില്‍ നിര്‍ത്തി എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച്‌ മുസ്ലീം- ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനാണ് ഇരു മുന്നണികളും നോക്കുന്നതെന്ന് തുഷാര്‍ ആരോപിച്ചു.

ബിജെപി സമരപ്പന്തലില്‍ എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നത്. ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More