You are Here : Home / News Plus

മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നു

Text Size  

Story Dated: Sunday, January 20, 2019 04:23 hrs EST

പ്രധാനമന്ത്രി മോദിക്ക് വിവിധ സ്വീകരണങ്ങളില്‍ ലഭിച്ച സമ്മാനങ്ങള്‍ നാഷണല്‍ ​ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ലേലത്തിന് വയ്ക്കുന്നു. തലപ്പാവുകള്‍, ഷാളുകള്‍, കോട്ടുകള്‍. ചിത്രങ്ങള്‍, പ്രതിമകള്‍ എന്നിവയാണ് സമ്മാനങ്ങളിലുള്ളത്. നമാമി ​ഗം​ഗ എന്ന പേരില്‍ ​ഗം​ഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇങ്ങനെ ലഭിക്കുന്ന തുക ഉപയോ​ഗിക്കുന്നത്. അഞ്ഞൂറ് രൂപയാണ് ഇവയുടെ അടിസ്ഥാന വില. 1800 ലേറെ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുക.

ഓണ്‍ലൈന്‍ വില്‍പനയ്ക്ക് ശേഷം വരുന്ന സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ഇതിന് മുമ്ബ് ഈ സമ്മാനങ്ങള്‍ നാഷണല്‍ ​ഗാലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില്‍പനയക്ക് വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 15 ദിവസങ്ങള്‍ക്കുള്ളില്‍ ലേലം പൂര്‍ത്തിയാകുമെന്നും ഈ തുക മുഴുവന്‍ ​ഗം​ഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോ​ഗിക്കുമെന്നും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മനീഷ് ശര്‍മ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More