You are Here : Home / News Plus

അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം

Text Size  

Story Dated: Sunday, January 20, 2019 04:14 hrs EST

ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

വലതുപക്ഷ ഏകീകരണത്തിന്റെ ഭാഗമായിട്ടാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്നാണ് കോടിയേരി പറഞ്ഞത്. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ട് നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നും കോടിയേരി ചോദിച്ചു.

ശബരിമല ആചാര സംരക്ഷണത്തിനായി ശബരിമല കര്‍മ്മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്താണ് നടക്കുക. അയ്യപ്പഭക്ത സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും.ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന അയ്യപ്പസംഗമത്തിന് ആര്‍എസ്‌എസ് ആണ് ചുക്കാന്‍ പിടിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More