You are Here : Home / News Plus

പള്ളിത്തര്‍ക്കം: കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം കളക്ടര്‍ തള്ളി

Text Size  

Story Dated: Saturday, January 19, 2019 09:22 hrs EST

മാന്നാമംഗലം പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അനുവധിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന ജില്ലാ ഭരണകൂടം തള്ളി. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് യാക്കോബായ വിഭാഗം സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. ഇന്നലെ പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇരു വിഭാഗങ്ങളും പള്ളിയില്‍ കയറരുതെന്ന നിലപാട് ജില്ലാ കളക്ടര്‍ എടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് നാളെ കുര്‍ബാന നടത്തണമെന്ന ആവശ്യം യാക്കോബായ വിഭാഗം മുന്നോട്ട വെച്ചത്. ഈ ആവശ്യമാണ് തള്ളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More