You are Here : Home / News Plus

അരുണാചൽ മുൻ മുഖ്യമന്ത്രി ബി.ജെ.പി. വിട്ടു

Text Size  

Story Dated: Wednesday, January 16, 2019 11:20 hrs UTC

അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ് ബി.ജെ.പി.യിൽനിന്ന് രാജിവെച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ആദർശങ്ങളിൽനിന്ന് വ്യതിചലിച്ചാണ് പാർട്ടിയുടെ ഇപ്പോഴത്തെ മുന്നോട്ടുപോക്കെന്ന് ആരോപിച്ചാണ് രാജി. 22 വർഷം അരുണാചലിലെ മുഖ്യമന്ത്രിയായിരുന്ന അപാങ് 2014-ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിത്. സംസ്ഥാനഘടകത്തിലെ അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോൾ ബി.ജെ.പി. വിടാൻ കാരണമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.