You are Here : Home / News Plus

വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭർതൃമാതാവിന്റെ മർദ്ദനം; ഇരുവരും ആശുപത്രിയിൽ

Text Size  

Story Dated: Tuesday, January 15, 2019 08:04 hrs UTC

ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗക്ക് മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്. ഏഴ്മണിക്കാണ് തർക്കത്തെ തുടർന്ന് കനകദുർഗ്ഗയ്ക്ക് മർദ്ദനമേൽക്കുന്നത്. 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിർത്തിയതിനും മർദ്ദിച്ചതിനും ഭർതൃമാതാവിനെതിരേ പോലീസ് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.