You are Here : Home / News Plus

ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്: ദണ്ഡും വാളും പിടിച്ചെടുത്തു

Text Size  

Story Dated: Wednesday, January 09, 2019 04:26 hrs EST

ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. നെടുമങ്ങാട്ടെ ആര്‍എസ്എസ് കാര്യാലയത്തിലാണ് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ജില്ലാ പ്രചാരകിന്‍റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More