You are Here : Home / News Plus

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Text Size  

Story Dated: Tuesday, January 08, 2019 03:57 hrs EST

രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനം. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എത്തുമെന്ന് കൊല്ലം എം.പി എന്‍.കെ.പ്രേമചന്ദ്രന്‍ അറിയിച്ചു. അടുത്ത മാസം 15-നാവും ഉദ്ഘാടനം. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എന്‍.കെ.പ്രേമചന്ദ്രനെ അറിയിക്കുകയായിരുന്നു. കൊല്ലം ബൈപ്പാസ് പദ്ധതിയുടെ പിതൃത്വം സ്വന്തമാക്കാന്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം പോരടിക്കുന്പോള്‍ ആണ് പ്രധാനമന്ത്രിയെ രംഗത്തിറക്കി ബിജെപി വിവാദങ്ങള്‍ പുതിയ വഴിക്ക് തിരിച്ചു വിട്ടിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More