You are Here : Home / News Plus

നടി ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം

Text Size  

Story Dated: Friday, November 01, 2013 03:04 hrs EDT

പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയില്‍ മുഖ്യാതിഥിയായെത്തിയ നട ശ്വേത മേനോനെ അപമാനിക്കാന്‍ ശ്രമം. ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് ശ്വേതയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു ഞാന്‍ . ഈ ചടങ്ങിന് വേണ്ടി മാത്രമാണ് മുംബൈയില്‍ നിന്ന് കൊല്ലത്തെത്തിയത്. ചടങ്ങിനിടെ എന്നെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചു. ഇതില്‍ എനിക്ക് അതിയായ അമര്‍ഷവും ദുഖവുമുണ്ട് – ശ്വേത മേനോന്‍ പറഞ്ഞു.നടന്‍ കലാഭവന്‍ മണിയും കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പും ശ്വേതയ്‌ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരെക്കൂടാതെ നിരവധി പ്രാദേശിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആരാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് പിന്നീട് വെളിപ്പെടുത്താമെന്നാണ് ശ്വേതയുടെ നിലപാട്.ശ്വേത ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More