You are Here : Home / News Plus

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; സംയുക്ത ട്രേഡ് യൂണിയന്‍

Text Size  

Story Dated: Saturday, January 05, 2019 02:33 hrs EST

ഈ മാസം 8,9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് ഹർത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂർ പണിമുടക്ക് നടത്തുന്നത്. കടകൾക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് പണിമുടക്ക്. കടയടക്കാൻ ആരെയും നിർബന്ധിക്കില്ല. ഹർത്താലോ ബന്ദോ അല്ലെന്നും എളമരം കരീം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More