You are Here : Home / News Plus

ശബരിമല കർമ്മസമിതി അടൂരിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു

Text Size  

Story Dated: Thursday, January 03, 2019 04:33 hrs EST

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ബിജെപി, ശബരിമല കർമ്മസമിതി പ്രവ‍ർത്തകരുടെ ആക്രമണം ഉണ്ടായത്. ഓഫിസിന് നേരെ ഇവർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന സിപിഎം പാലിയേറ്റിവ് കെയർ യൂണിറ്റായ മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ അംബുലൻസ് പൂ‍ർണ്ണമായി അടിച്ചുതകർത്തു. ഉച്ചയ്ക്ക് മുമ്പ് അടൂർ നഗരത്തിൽ ഹർത്താൽ അനുകൂലികളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് കല്ലേറുണ്ടായിരുന്നു. കല്ലേറിൽ അടൂർ ഡിവൈഎസ്പിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More