You are Here : Home / News Plus

മലപ്പുറത്തെ ആദിവാസി ഊരിൽ വീണ്ടും മാവോയിസ്റ്റുകളെത്തി

Text Size  

Story Dated: Tuesday, January 01, 2019 02:59 hrs EST

മലപ്പുറം വഴിക്കടവിൽ വനാതിർത്തിയോട് ചേർന്നുള്ള താന്നിക്കടവിൽ മാവോയിസ്റ്റുകളെത്തി. തോക്കുകളുമായെത്തിയ മൂന്നംഗ സംഘം ആദിവാസി കോളനിയിൽ നിന്ന് അരിയും ശേഖരിച്ചാണ് മടങ്ങിയത്. ലഘുലേഘകളും വിതരണം ചെയ്തു. ഇന്നലെ രാത്രി 11 മണിക്കെത്തിയ ഇവർ ഒരു മണിക്കൂർ കോളനിയിലുണ്ടായിരുന്നു. പൊലീസും തണ്ടർബോൾട്ടും പുലർച്ചെ മുതൽ തെരച്ചിൽ തുടങ്ങി. വഴിക്കടവിന് സമീപം മഞ്ചക്കോടും രണ്ട് ദിവസം മുമ്പ് മാവോയിസ്റ്റുകൾ എത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More