You are Here : Home / News Plus

ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് മുഖ്യപ്രതി ബാബുൾ ഹുസൈൻ പിടിയിൽ

Text Size  

Story Dated: Thursday, December 27, 2018 11:42 hrs UTC

കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ് മുഖ്യ പ്രതി ബാബുൾ ഹുസൈൻ പിടിയിൽ. പശ്ചിമ ബംഗാളിൽ വച്ചാണ് ഇയാളെ സൈബർ പൊലീസ് പിടികൂടിയത്. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ഹാക് ചെയ്ത് ന്യൂനപക്ഷ സ്കോർഷിപ്പ് തട്ടിയതിലെ മുഖ്യകണ്ണിയാണ് ബാബുലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ക്രൈംബ്രാഞ്ച് ഐ ജി ശ്രീജിത്തിന്റെ നേത്യത്തിലുള്ള സൈബർ സംഘമാണ് അന്വേഷണം നടത്തിയത്. തട്ടിപ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്ന ശേഷമാണ് അന്വേഷണം തുടങ്ങിയത്. 

സ്കൂളിലെ ക്ലർക്കും തുണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമാണ് ബാബുള്‍. ഇയാളെ അറസ്റ്റ് ചെയ്ത കേരള സൈബർ പൊലീസിനെ അക്രമി സംഘം തടഞ്ഞു. ബംഗാളിലെ സായുധ പൊലിസിന്റെ സഹായത്തോടെ കോടതിയിൽ ഹാജരാക്കി
യ പ്രതിയെ നാളെ തിരുവനന്തപുരത്ത് എത്തിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.