You are Here : Home / News Plus

ശബരിമല ;സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്‌എസ്

Text Size  

Story Dated: Sunday, December 02, 2018 05:15 hrs EST

ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്‌എസ് രംഗത്ത്.

വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധമെന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും എന്‍എസ്‌എസ് വ്യക്തമാക്കി.

ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്‌എസ് പങ്കെടുത്തിരുന്നില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്‌എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്‌എസിനെ ചൊടിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More