You are Here : Home / News Plus

നസിറുദ്ദീന്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

Text Size  

Story Dated: Friday, November 30, 2018 04:11 hrs EST

യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അടക്കം രണ്ടും പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കല്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടിവരും. ബാക്കിയുള്ള അഞ്ച് പ്രതികളെ വെറുതെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. കോടതി ഒന്നിലാണ് വിചാരണ നടന്നത്. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണ് നസീറുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.