You are Here : Home / News Plus

കോഴിക്കോട് മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം: നാലുപേര്‍ അറസ്റ്റില്‍

Text Size  

Story Dated: Monday, November 19, 2018 06:55 hrs UTC

മുഖ്യമന്ത്രി പിണറായി വിജയനു നേരെ കോഴിക്കോട് പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്‍പില്‍ നിന്നാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പത്രപ്രവര്‍ത്തക യൂണിയന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. മാവൂര്‍ റോഡില്‍വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് പ്രവര്‍ത്തകര്‍ കൊടികളുമായി എത്തുകയായിരുന്നു. പോലീസ് ഒരുക്കിയ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.