You are Here : Home / News Plus

ഭക്തരെ പരിശോധിച്ചാല്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.ടി രമേശ്

Text Size  

Story Dated: Sunday, November 04, 2018 06:46 hrs UTC

ചെക്‌പോസ്റ്റുകളില്‍ ഭക്തരെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടണമെന്ന് എം.ടി രമേശ്. സര്‍ക്കാരിന്റെ ഇംഗിതം ശബരിമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഉത്തരവാദി സര്‍ക്കാരും മുഖ്യമന്ത്രിയും മാത്രമെന്നും എം.ടി രമേശ് പറഞ്ഞു.

അതേസമയം പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാര പ്രതിനിധികള്‍ പറഞ്ഞു. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണെന്നും നാളെ വൈകീട്ട് പന്തളം കൊട്ടാരത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും സ്ത്രീ പ്രവേശനമുണ്ടായാല്‍ നടയടക്കണോ എന്ന തീരുമാനം തന്ത്രിയുടേതെന്നും കൊട്ടാരം പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

എഡിജിപിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്നും പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷമേ തീര്‍ത്ഥാടകരെ കടത്തിവിടൂ. നാളെ രാവിലെയാണ് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.