You are Here : Home / News Plus

'പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ് ': ശോഭ സുരേന്ദ്രൻ

Text Size  

Story Dated: Monday, October 29, 2018 07:35 hrs UTC

മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്ന് ശോഭ സുരേന്ദ്രൻ. പിണറായിയുടെ ശരീരം കാണുമ്പോൾ തോന്നുന്നത് പൊത്തുള്ള മരത്തെയാണ്. പുറമെ കാണുമ്പോൾ കാതലുണ്ടെന്ന് തോന്നും, പക്ഷേ തച്ചന്മാർ കൊട്ടുമ്പോൾ ചില മരങ്ങളിൽ പൊത്താണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിലുള്ള പ്രക്ഷോഭം തനിക്കെതിരെ ഉയർത്താനാണ് അമിത് ഷായെ അവഹേളിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉന്നമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ പോലീസിനെ വിന്യസിച്ചാലും ബിജെപി നേതാക്കൾ നേരിട്ടെത്തി ശബരിമലയിൽ പ്രക്ഷോഭം നയിക്കും. ഓല പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഒരു യുവതിയെയും ശബരിമലയിൽ കയറ്റില്ല. ഭക്തി മാനദണ്ഡമല്ല. വന്ന സ്ത്രീകളുടെ ട്രാക്ക് റെക്കോർഡ് കടകംപള്ളിക്കറിയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.