You are Here : Home / News Plus

സ്ത്രീ പ്രവേശനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജ്

Text Size  

Story Dated: Friday, September 28, 2018 08:07 hrs UTC

അയപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാരും വാദിച്ചപ്പോള്‍ ഭൂരിപക്ഷ തീരുമാനത്തെ എതിര്‍ത്തത് ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ്. വിശ്വാസിളുടെ വികാരത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടാനാകില്ലെന്നാണ് ഇന്ദു മല്‍ഹോത്ര തന്‍റെ വിധി പ്രസ്താവത്തില്‍ കുറിച്ചത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. വിശ്വാസത്തില്‍ യുക്തിയ്ക്ക് സ്ഥാനമില്ല. അതില്‍ കോടതി ഇടപെടെരുത്. ശബരിമലയിലെ വിശ്വാസി വിഭാഗത്തിലെയോ ആ മതത്തിലെയോ ഏതെങ്കിലും വ്യക്തി സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നതു വരെ കോടതി ഈ വിഷയത്തില്‍ ഇടപെടരുത്. ഒരു പ്രത്യേക മതവിഭാഗമെന്ന സ്ഥാനം അയ്യപ്പന്മാര്‍ക്കുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.