You are Here : Home / News Plus

സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

Text Size  

Story Dated: Wednesday, September 26, 2018 08:44 hrs UTC

LIVE TV HomeKerala സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി By Web TeamFirst Published 26, Sep 2018, 12:45 PM IST high court against salary challengeHIGHLIGHTS മുഖ്യമന്ത്രിയുടെ സാലറി ചല‌‌ഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി. കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചല‌‌ഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതി. ഒരാളെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി. പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് ആരാ‌ഞ്ഞു. സമ്മതമല്ല എന്ന് എഴുതി കൊടുക്കുമ്പോൾ അത് ആളുകൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുകയാണ്. ആരെയും നിർബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എ ജി കോടതിയെ അറിയിച്ചു. സർക്കാർ ഇറക്കിയ ഉത്തരവുവഴി മുഖ്യമന്ത്രിയുടെ അപക്ഷ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു കോടതിയുടെ മറുപടി. സാലറി ചലഞ്ച് ചോദ്യം ചെയ്ത് എൻജിഒ സംഘം സമർപ്പിച്ച ഹർജിയാണ് പരിഗണിച്ചത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.