You are Here : Home / News Plus

ആരോഗ്യപ്രശ്നങ്ങളില്ല; ഫ്രാങ്കോ മുളയ്ക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

Text Size  

Story Dated: Saturday, September 22, 2018 12:27 hrs EDT

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ഫ്രാങ്കോയെ ഡിസ്ചാര്‍ജ് ചെയ്തു. അല്‍പ്പസമയത്തിനകം ഫ്രാങ്കോ ആശുപത്രി വിടും. പ്രായത്തിന്‍റെ അവശതകള്‍ മാത്രമാണ് ഉള്ളത്. ഇസിജിയില്‍ ഉള്ളത് നേരിയ വ്യത്യാസം മാത്രം. ഇത് ഏറെ ദൂരം യാത്ര ചെയ്തതിന്‍റേതാണെന്നും ഹൃദയാഘാത സാധ്യത കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. 11 മണിക്ക് ഫ്രാങ്കോയെ പാല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇന്നലെ അന്വേഷണ സംഘം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.