You are Here : Home / News Plus

നിര്‍മല സീതാരാമനെതിരെ രാഹുല്‍ ഗാന്ധി

Text Size  

Story Dated: Thursday, September 20, 2018 04:19 hrs EDT

റഫാല്‍ വിമാന ഇടപാടില്‍ പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രതിരോധ മന്ത്രിയെ 'റഫാല്‍ മന്ത്രി' എന്ന് വിളിച്ച രാഹുല്‍ മന്ത്രി ഉടന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാന്‍ എയനോട്ടിക്‌സ് ലിമിറ്റഡിന് റഫാല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മിക്കാന്‍ കഴിയുമായിരുന്നെന്ന എച്ച്.എ.എല്‍ മുന്‍ മേധാവി ടി.എസ് രാജുവിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്വീറ്റ്. നേരത്തെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയില്ലെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More