You are Here : Home / News Plus

'മീശ' നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Text Size  

Story Dated: Wednesday, September 05, 2018 06:32 hrs UTC

എസ്.ഹരീഷിന്റെ 'മീശ' എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പുസ്തകം ഒരുഭാഗം മാത്രം എടുത്തല്ല വായിക്കേണ്ടതെന്നും പുസ്തകം പൂര്‍ണമായും വായിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. എഴുത്തുകാരന്റെ ഭാവനയേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. പുസ്തകത്തിന്റെ ഒരുഭാഗം മാത്രം എടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എഴുത്തുകാരന്റെ ഭാവനയേയും ചിന്താശേഷിയേയും ബഹുമാനിക്കേണ്ടതുണ്ട്. രണ്ടു കഥാ പാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങളായിട്ടാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ നോവലില്‍ പറഞ്ഞിരിക്കുന്നത്. അത് എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനെ ആ രീതിയില്‍ കാണണമെന്നും പറഞ്ഞ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.