You are Here : Home / News Plus

അയ്യായിരം കോടി പ്രതീക്ഷിക്കുന്നതായി തോമസ് ഐസക്

Text Size  

Story Dated: Sunday, September 02, 2018 07:47 hrs UTC

ലോകബാങ്കില്‍ നിന്ന് അയ്യായിരം കോടി രൂപയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്.

മൂന്ന് ശതമാനം പലിശനിരക്കിലായിരിക്കും പണം ലഭിക്കുക. മൂന്ന് ദിവസത്തിനകം ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപയുടെ വിതരണം പൂര്‍ത്തിയാക്കുമെന്നും കുട്ടനാട്ടില്‍ പ്ലാസ്റ്റിക് മുക്തദിനമായി ആചരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആറാം തീയതിയോടെ കുട്ടനാടിനെ മാലിന്യമുക്തമാക്കി മാറ്റും. തോടുകളില്‍ നിന്ന് ചെളി വാരി ശുചീകരിക്കും. കുടിവെള്ളക്ഷാമമുള്ള വാര്‍ഡുകളില്‍ കൂടുതല്‍ കുടിവെള്ളവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഭക്ഷണം ആവശ്യമായ സ്ഥലങ്ങളില്‍ കഞ്ഞി വിതരണം ചെയ്യുമെന്നും റേഷന്‍ കടകളില്‍ കൃത്യമായ സ്റ്റോക്ക് ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.കുടുംബശ്രീയില്‍ അംഗമായവര്‍ക്ക് വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഒരുലക്ഷം രൂപ പലിശരഹിത ബാങ്ക് വായ്പ കിട്ടും.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക ഇപ്പോള്‍ 1021 കോടി കവിഞ്ഞിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.