You are Here : Home / News Plus

എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍

Text Size  

Story Dated: Sunday, August 19, 2018 08:31 hrs UTC

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിയില്‍ എറണാകുളം ജില്ലയില്‍ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്.

ഇത്തരത്തിലുള്ള ക്ഷാമം നേരിടുന്നതിനായി ജില്ലയിലെ എല്ലാ മെഡിക്കല്‍ ഷോപ്പുകളും ഉടന്‍ തുറക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരന്നുകള്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് വി.ഡി. സതീശന്‍ എംഎല്‍എ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മരുന്നു കിറ്റുകള്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്നും സതീശന്‍ വ്യക്തമാകക്യിരുന്നു.

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍ വരെയുള്ള സര്‍വീസാണ് പുനരാരാഭിച്ചത്. ദേശീയപാതയില്‍ തിരുവനന്തപുരംഎറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങി. അതേസമയം, വിവിധയിടങ്ങളില്‍ നദികളില്‍ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ട്രാക്കുകളിലെ വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും താറുമാറായ നിലയില്‍ തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.